അമ്മ കുടുംബസംഗമത്തിൽ സെലിബ്രിറ്റി ഫാഷൻ ഷോയുമായി മഹാറാണി
1492832
Sunday, January 5, 2025 10:39 PM IST
തൊടുപുഴ: താര സംഘടനയായ അമ്മയുടെ കുടുംബ സംഗമ വേദിയിൽ മലയാളസിനിമയിലെ പ്രമുഖതാരങ്ങളെ അണി നിരത്തി സെലിബ്രിറ്റി ഫാഷൻ ഷോയുമായി തൊടുപുഴ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ്. കഴിഞ്ഞ ദിവസം കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കുടുംബ സംഗമത്തിലാണ് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസിന്റെ പുതിയ ഐറ്റവുമായി സെലിബ്രിറ്റി ഫാഷൻ ഷോ അരങ്ങേറിയത്.
ബ്രൈഡ്സ് ഓഫ് മഹാറാണി വെഡ്ഡിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി അമ്മ അസോസിയേഷൻ താരസംഘടനയുടെ കുടുംബ സംഗമത്തിന്റെ ഒഫീഷ്യൽ കോസ്റ്റ്യൂം പാർട്ണർ എന്ന നിലയ്ക്കാണ് ഫാഷൻ ഷോ നടന്നത്. കൂടാതെ മഹാറാണി വെഡിംഗ് കളക്ഷൻസിന്റെ ലോഗോ നെയ്തെടുത്ത കാഞ്ചീപുരം സാരി താരങ്ങളായ മഹിമ നന്പ്യാരും മിഥുൻ രമേശും ചേർന്ന് ലോഞ്ച് ചെയ്തു. കുടുംബസംഗമത്തിൽ നടൻ മോഹൻലാൽ അറ്റ്ലസ് മഹാറാണി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ വി.എ. റിയാസിനെ ആദരിച്ചു.