കുളിക്കാനിറങ്ങിയ ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
1492828
Sunday, January 5, 2025 10:39 PM IST
തൊടുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. തൊടുപുഴയാറിന്റെ കാഞ്ഞിരമറ്റം അന്പലംകടവിൽ ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. അന്പലക്കടവിനു സമീപം കുളിക്കാനിറങ്ങിയ മുരിക്കാശേരി എരപ്പനാൽ മനോജ് (52) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇയാൾ ഒഴുകി വരുന്നത് കണ്ട് കടവിലുണ്ടായിരുന്നവർ ബഹളം വച്ചപ്പോൾ ഇവിടെ കുളിച്ചുകൊണ്ടിരുന്ന നാവിക സേന ഉദ്യോഗസ്ഥനായ മുതലിയാർമഠം തച്ചുകുഴിയിൽ കിരണ്‍ പി. അനിൽ പുഴയിലേക്ക് ചാടി ഇയാളെ പുഴയിൽനിന്നും കയറ്റി ചാലിക്കടവിൽ എത്തിച്ചു.
വിവരമറിഞ്ഞെത്തിയ തൊടുപുഴ അഗ്നിരക്ഷാ സേനയിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ സേനയുടെ തന്നെ വാഹനത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഗീത. മക്കൾ: ദേവദത്ത്, ദേവപ്രിയ. കിരണ്‍ നാവികസേനയിൽ ലഫ്റ്റനന്റ് കമാൻഡറാണ്. അവധിക്ക് നാട്ടിലെത്തിയതാണ്.