ജൈവമാലിന്യ സംസ്കരണ സർവേ: ജില്ലാതല ഉദ്ഘാടനം നടത്തി
1493087
Monday, January 6, 2025 11:26 PM IST
അടിമാലി: ജൈവമാലിന്യ സംസ്കരണ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ നടന്നു. എം.എം. മണി എംഎൽഎയുടെ വീട്ടിലെത്തി വിവരശേഖരണം നടത്തി പരിപാടിക്കു തുടക്കം കുറിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജൈവമാലിന്യ സംസ്കരണ സര്‍വേ നടക്കുന്നത്.
നൂറ് ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകര്‍മ സേനയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണ് സര്‍വേ നടത്തുന്നത്.
ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയിച്ചന് കുന്നേല്‍, ഗ്രാമപഞ്ചായത്തംഗം ബിന്ദു മനോഹരന്, ജി. ഷിബു, സിഡിഎസ് ചെയര്‍പേഴ്സണ്‍ രമ്യ റോബി, സിഡിഎസ് മെംബര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.