ഇലക്ട്രിക് പാനലിൽ പൊട്ടിത്തെറി: കുടിവെള്ള വിതരണം മുടങ്ങും
1488698
Friday, December 20, 2024 8:01 AM IST
തൊടുപുഴ: വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ കെഎസ്ഇബിയുടെ മീറ്ററിംഗ് പാനലിൽ പൊട്ടിത്തെറി. ഇതേത്തുടർന്ന് ഇന്നുമുതൽ മൂന്നു ദിവസം തൊടുപുഴ നഗരസഭ, കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും. 11 കെവി ലൈനിൽനിന്നു വൈദ്യുതിയെത്തുന്ന ട്രാർസ്ഫോർമറിനു സമീപത്തെ മീറ്ററിംഗ് പാനൽ ബോർഡിലാണ് പൊട്ടിത്തെറിയുണ്ടായത്.
വൈദ്യുതി ബോർഡ് അധികൃതരെത്തി തകരാർ പരിഹരിച്ചതിനു ശേഷമേ ജല വിതരണം പുനഃസ്ഥാപിക്കാനാകൂ. മൂന്നു ദിവസം ജലവിതരണം മുടങ്ങുന്നത് നഗരത്തിലും ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാക്കിയേക്കും. ഏതാനും മാസം മുന്പ് വാട്ടർ അഥോറിറ്റിയുടെ മൂപ്പിൽക്കടവ് പാലത്തിനു സമീപത്തെ വാട്ടർ ടാങ്കിലും സമാന രീതിയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു.