തൊഴിലുറപ്പു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1488380
Thursday, December 19, 2024 7:38 AM IST
വെള്ളിയാമറ്റം: തൊഴിലുറപ്പു ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വെട്ടിമറ്റം കാടൻകാവിൽ ബെന്നി ദേവസ്യ (55) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. വെള്ളിയാമറ്റം പഞ്ചായത്ത് 15-ാം വാർഡിലെ തൊഴിലുറപ്പു തൊഴിലാളിയായ ബെന്നി രാവിലെ മറ്റു ജോലിക്കാരുമൊത്ത് കാപ്പി കുടിച്ചതിനുശേഷം സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 11ന് വെട്ടിമറ്റം സെന്റ് ഫ്രാൻസീസ് ഡീ സാലസ് പള്ളിയിൽ. ഇതേ വാർഡിലെ ആശാവർക്കറായ ബ്രജീത്തയാണ് ഭാര്യ. മകൾ: ബെസിമോൾ, മരുമകൻ: ജിനീഷ്.