കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി പോലീസിനു പരിക്ക്
1488366
Thursday, December 19, 2024 7:38 AM IST
കുട്ടിക്കാനം: പുല്ലുപാറ ജംഗ്ഷനിൽ കടനടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി. ഇവരെ പിന്തിരിപ്പിക്കാൻ എത്തിയ പോലീസുകാരന് സോഡാ കുപ്പിക്ക് അടിയേറ്റു. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി.
മൂന്നാർ പോലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വദേശി കെ.എ. മുഹമ്മദിന് (29) ആണ് പരിക്കേറ്റത്. മുഹമ്മദ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.അടുത്തടുത്ത് കടകൾ നടത്തുന്ന രണ്ടു കുടുംബങ്ങൾ തമ്മിൽ നാളുകളായി തുടരുന്ന തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.
പുല്ലുപാറ സ്വദേശികളായ ഷാജി (55 ), മകൻ അർജുനൻ (20), സുജിത്ത് (38 ), സഹോദരൻ സുജിൽ (34), പ്രദേശവാസി ജുബി ജോയി (31) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. മൂന്ന് കേസുകൾ പോലീസ് റജിസ്റ്റർ ചെയ്തു.