വൈദ്യുതിചാർജ് വർധന: മാര്‍ച്ചും ധര്‍ണയും
1488371
Thursday, December 19, 2024 7:38 AM IST
അടിമാലി: വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ കെഎസ്ഇബി ഓഫീസിന് മുമ്പിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
കെഎസ്ഇബിയുടെ ബോർഡിൽ "കുറുവ സംഘം അടിമാലി ബ്രാഞ്ച്' എന്നെഴുതിയ ഫ്ലക്സും യൂത്ത്കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചു.
മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് പി.വി. സ്കറിയ, മാക്സിന് ആന്റണി, ടി.എസ്. സിദ്ദിക്ക്, എസ്.എ. ഷജാര്‍, പി.ആര്. സലിംകുമാര്‍, ഒ.ആര്. ശശി തുടങ്ങിയവർ പ്രസംഗിച്ചു.
തൊടുപുഴ: വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ ട്വന്റി-20 പാർട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വൈദ്യുതി ഭവനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. മെഴുകുതിരി കത്തിച്ച് നടത്തിയ ധർണ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റിജോ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ കോ- ഓർഡിനേറ്റർ സന്തോഷ് വർഗീസ്, ജോയി ജോസഫ് ഇളന്പാശേരി, ജയിംസ് കരിമണ്ണൂർ, ജോണി ജോസഫ്, കെ.കെ. ചന്ദ്രവതി, എം.ജെ. വിൻസന്റ്, ജോസഫ് തോമസ്, സിജോ മാത്യു എന്നിവർ പ്രസംഗിച്ചു.