പി.ടി. തോമസിന്റെ സ്മരണയ്ക്കായി തപാൽ സ്റ്റാന്പ്: പ്രകാശനം നാളെ
1488697
Friday, December 20, 2024 8:01 AM IST
തൊടുപുഴ: അന്തരിച്ച മുൻ എംപി അഡ്വ.പി.ടി. തോമസിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെയും തപാൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക സ്റ്റാന്പ് പുറത്തിറക്കും. സ്റ്റാന്പിന്റ പ്രകാശനം നാളെ 10.30നു ഇടുക്കി ഡിസിസി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഉമാ തോമസ് എംഎൽഎ നിർവഹിക്കും.
തുടർന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെയും ജില്ലാ ആയുർവേദ ആശുപത്രിയിലെയും കിടപ്പുരോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം നൽകുമെന്നും ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അറിയിച്ചു.