ഷെഫീക്ക് വധശ്രമം: വിധി ഇന്ന്
1488696
Friday, December 20, 2024 8:01 AM IST
തൊടുപുഴ: കുമളിയിൽ ആറു വയസുകാരൻ ഷെഫീക്കിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൊടുപുഴ ഒന്നാം അഡീഷണൽ ജില്ലാ കോടതി ഇന്ന് വിധി പറയും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികൾ.
കുട്ടിയെ പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരേയുള്ള കേസ്. കഴിഞ്ഞ 10 വർഷമായി സംസ്ഥാന സർക്കാരിന്റെ സംരക്ഷണത്തിൽ അൽ അസ്ഹർ മെഡിക്കൽ കോളജിന്റെ പ്രത്യേക പരിഗണനയിൽ രാഗിണി എന്ന പോറ്റമ്മയുടെ പരിചരണത്തിലാണ് കുട്ടി കഴിയുന്നത്.