അവാർഡ് ജേതാവിനെ ആദരിച്ചു
1488381
Thursday, December 19, 2024 7:38 AM IST
ആലക്കോട്: ഗുരുശേഷ്ഠ പുരസ്കാരം നേടിയ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ് ഹെഡ്മാസ്റ്റർ ബിനോയി മാത്യുവിനെ കോണ്‍ഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി.വി. ജോമോൻ അധ്യക്ഷത വഹിച്ചു.
കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് ബിനോയി മാത്യു, കഴിഞ്ഞ ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗത്തിൽ ബെസ്റ്റ് ആക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഐവിൻ ജോണ്‍സി ജോമോൻ എന്നിവരെ ജോസഫ് വാഴയ്ക്കൻ ആദരിച്ചു.
ചടങ്ങിൽ ഡിസിസി സെക്രട്ടറിമാരായ തോമസ് മാത്യു കക്കുഴി, ചാർളി ആന്റണി, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രിസിഡന്റ് വി.എം. ചാക്കോ പഞ്ചയത്ത് വൈസ് പ്രിസിഡന്റ് ബൈജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.