ബസിൽ വിദ്യാർഥിനിക്കുനേരേ പീഡനശ്രമം
1488691
Friday, December 20, 2024 8:01 AM IST
ചെറുതോണി: തൊടുപുഴയിൽനിന്നു ചെറുതോണിക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വിദ്യാർഥിനിക്കുനേരെ പീഡനശ്രമം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നാണ് സംഭവം.
കോളജ് വിദ്യാർഥിനിയെയാണ് തോപ്രാംകുടി സ്വദേശിയായ മധ്യവയസ്കൻ അപമാനിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ബസ് ജീവനക്കാരോട് പരാതിപ്പെട്ടതിനെത്തുടർന്ന് ബസ് സ്റ്റേഷനിലെത്തിച്ച് ഇയാളെ ഇടുക്കി പോലീസിനു കൈമാറി.