ഏണി തലയിലടിച്ച് ചികിത്സയിലാരുന്ന യുവാവ് മരിച്ചു
1488377
Thursday, December 19, 2024 7:38 AM IST
ചെറുതോണി: ഇരുമ്പ് ഏണി തലയിലടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണിയാറൻകുടി താഴത്തുപുരക്കൽ ടി.പി. ബിനോയി (49) ആണ് മരിച്ചത്. മരച്ചില്ല മുറിച്ച് നിലത്തിറങ്ങിയ ബിനോയിയുടെ തലയിലേക്ക് ഇരുമ്പ് ഏണിമറിഞ്ഞു വീഴുകയായിരുന്നു. നാലു മാസത്തോളമായികോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇന്നലെ പുലർച്ചെ മരണത്തിന് കീഴടങ്ങി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ബിന്ദു. മക്കൾ: ബിനോബിൻ, ബെസ്റ്റിൻ.