ആരോഗ്യവകുപ്പ് സ്ക്വാഡ് പരിശോധന
1488375
Thursday, December 19, 2024 7:38 AM IST
കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കരിങ്കുന്നം ടൗണിലെ ഹോട്ടലുകളിലും മത്സ്യവിൽപ്പന സ്റ്റാളുകളിലും പരിശോധന നടത്തി. ആരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ പ്രവർത്തിച്ചുവന്ന മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. രണ്ടു സ്ഥാപനങ്ങളിൽനിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പിഴയും ഈടാക്കി.
പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽനിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് ടി.വി. ടോമി, ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്. ഹരികുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബീന ജോസഫ്, കെ.എസ്. സൗമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.