ഷെഫീക്ക് വധശ്രമക്കേസ്: 20ന് കോടതി വിധി പറയും
1488173
Wednesday, December 18, 2024 8:11 AM IST
തൊടുപുഴ: കുമളിയിൽ ആറു വയസുകാരൻ ഷെഫീക്കിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിധി 20ന് പറയും.
തൊടുപുഴ ഒന്നാം അഡീഷണൽ ജില്ലാ കോടതി ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. കുട്ടിയെ പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരേയുള്ള കേസ്.
2013 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷാണ് ഹാജരായത്.