കെഎച്ച്ആർഎ സമ്മാന വിതരണം നടത്തി
1488379
Thursday, December 19, 2024 7:38 AM IST
തൊടുപുഴ: കേരള ഹോട്ടൽ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടത്തി.
നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ജു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ജയൻ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി. പ്രവീണ്‍, ജില്ലാ സെക്രട്ടറി പി.കെ. മോഹനൻ, യൂണിറ്റ് സെക്രട്ടറി പ്രതീഷ് കുര്യാസ്, ഗിരീഷ് കുമാർ, പി.എ. സുധീർ എന്നിവർ പ്രസംഗിച്ചു.