വധശ്രമം: പ്രതിക്ക് 13 വർഷം തടവ്
1488172
Wednesday, December 18, 2024 8:11 AM IST
തൊടുപുഴ: ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം തടവ്. ഉപ്പുതറ വളകോട് ഈട്ടിക്കടത്തിൽ സാജു എന്ന് വിളിക്കുന്ന സുരേഷിനെയാണ് തൊടുപുഴ അസി. സെഷൻസ് ജഡ്ജി ദേവൻ കെ. മേനോൻ വിവിധ വകുപ്പുകളിലായി 13 വർഷം തട വിനും 20,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചത്. 2019 നവംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം.
മദ്യലഹരിയിലായിരുന്ന സുരേഷ് വീട്ടിലെത്തി ഭാര്യയെ കൊലപ്പെടുത്താൻ വാക്കത്തിയുമായി ഓടിക്കുകയും കത്തി കൈയിൽനിന്ന് തെറിച്ചുപോയതിനെത്തുടർന്ന് വിറക് കന്പ് എടുത്ത് ഭാര്യയുടെ തലയിൽ പലപ്രാവശ്യം അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ് ഹാജരായി.