മാർ മാത്യു പോത്തനാമൂഴി അനുസ്മരണ പ്രഭാഷണം നടത്തി
1488179
Wednesday, December 18, 2024 8:11 AM IST
മൂവാറ്റുപുഴ: നിർമല കോളജിന്റെ ആഭിമുഖ്യത്തിൽ ബിഷപ് മാർ മാത്യു പോത്താനാമൂഴി അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായി. കഥയും പരിസ്ഥിതിയും എന്നതായിരുന്നു ഈ വർഷത്തെ പ്രഭാഷണ വിഷയം. ചടങ്ങിൽ കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഒന്‍പതാം തവണയാണ് കോളജിൽ ബിഷപ് മാത്യു പോത്തനാമുഴി അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നത്.
റവ. ഡോ. തോമസ് പോത്തനാമൂഴി, കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, ഫാ. ആന്റണി പോരൂക്കര, പി.എം.മാത്യു, സിസ്റ്റർ പ്രീതി, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ നിബു തോംസണ്‍, അനിത ജെ. മറ്റം എന്നിവർ പ്രസംഗിച്ചു.