സ്കൂൾ സമയത്ത് വഴിയടച്ച് റോഡ് നിർമാണം
1488370
Thursday, December 19, 2024 7:38 AM IST
രാജാക്കാട്: സ്കൂൾ സമയത്ത് റോഡ് പൂർണമായി അടച്ചു നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് ദുരിതമായി. ക്രിസ്മസ് പരീക്ഷക്കാലമായതിനാൽ പല കുട്ടികൾക്കും പരീക്ഷയ്ക്ക് സമയത്തിന് സ്കൂളിൽ എത്താൻ സാധിക്കുന്നില്ല.കുഞ്ചിത്തണ്ണി കാന്താരി കവലയിൽനിന്ന് ഉപ്പാർ വഴി എല്ലക്കല്ലിനുള്ള റോഡിലാണ് വഴിയടച്ചു നിർമാണം നടക്കുന്നത്.
രാവിലെ 8.30 മുതൽ 9.30 വരെയുള്ള സമയത്താണ് ഈ വഴിക്ക് പൊട്ടൻകാട്, കുഞ്ചിത്തണ്ണി, ഇരുപതേക്കർ, എല്ലക്കൽ, ജോസ്ഗിരി, രാജാക്കാട് എൻആർസിറ്റി എന്നിവിടങ്ങളിലുള്ള വിവിധ സ്കൂളുകളിലെ സ്കൂൾ വാഹനങ്ങൾ കടന്നുപോകുന്നത്.
സ്കൂൾ സമയത്ത് വഴി പൂർണമായി അടച്ച് റോഡിന് കുറുകെ ടിപ്പറുകളും മണ്ണുമാന്തി യന്ത്രങ്ങളും നിരത്തിയിട്ട് നിർമാണം തുടങ്ങിയിട്ട് രണ്ടാഴ്ച്ചകളായി.