കഞ്ചാവ് കേസിൽ ആറുവർഷം തടവ്
1488690
Friday, December 20, 2024 8:01 AM IST
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിന് ആറുവർഷം കഠിനതടവും 50,000 രൂപ പിഴയും.
തേനി ഉതുമപാളയം ഗുഡലൂർ വില്ലേജിൽ വാർഡ് നാലിൽ പുതുക്കോളനി വീട്ടിൽ നവീൻകുമാറിനെയാണ് (41)തൊടുപുഴ എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.രാജേഷ് ഹാജരായി.