വോട്ടർ പട്ടിക പുതുക്കൽ: ഒബ്സർവർ ജില്ലയിലെത്തി
1488363
Thursday, December 19, 2024 7:38 AM IST
ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ ഇലക്ടറൽ റോൾ ഒബ്സർവർ കെ. ബിജു ജില്ലയിലെത്തി. കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു.
സബ്കളക്ടർമാരായ അനൂപ് ഗാർഗ്, വി.എം. ജയകൃഷ്ണൻ, താലൂക്കുകളിലെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ, അസി. ഓഫീസർമാർ, സ്വീപ് നോഡൽ ഓഫീസർ, അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസർ എന്നിവർ പങ്കെടുത്തു. വോട്ടർപട്ടിക പുതുക്കൽ സംബന്ധിച്ച പുരോഗതി യോഗം വിലയിരുത്തി. ജില്ലയുടെ വിവിധ പ്രദേശങ്ങളും ഒബ്സർവർ സന്ദർശിച്ചു.