കെഎസ്ആര്‍ടിസി ഉല്ലാസ ബസ് പണിമുടക്കി
1488181
Wednesday, December 18, 2024 8:11 AM IST
അടിമാലി: ഉല്ലാസ യാത്രക്കെത്തിയ കെഎസ്ആര്‍ടിസി ബസ് തകരാറിലായതോടെ ബസിലെ യാത്രക്കാര്‍ 10 മണിക്കൂറോളം വഴിയില്‍പ്പെട്ടു. കഴിഞ്ഞ ദിവസം മാങ്കുളം കുവൈറ്റ് സിറ്റിയിലാണ് ബസ് തകരാറിലായത്. വിനോദ സഞ്ചാരത്തിനെത്തിയ 45 പേരടങ്ങുന്ന സംഘമാണ് പെരുവഴിയില്‍ അകപ്പെട്ടത്.
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് തകരാറിലായ വാഹനത്തിനു പകരം വാഹനം എത്തിയത് രാത്രി പന്ത്രണ്ടോടെയാണ്. ഉച്ചയ്ക്ക് കുവൈറ്റ് സിറ്റിയില്‍ ഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തി.
തുടര്‍ന്ന് സഞ്ചാരികള്‍ വാഹനത്തില്‍ കയറിയെങ്കിലും വാഹനം തകരാറിലായി. പിന്നീട് കെഎസ്ആർടിസി ക്രമീക രിച്ച മറ്റൊരു ബസിൽ യാത്ര തുടർന്നു.