കെഎസ്എസ്പിയു പെൻഷൻ ഭവൻ ഉദ്ഘാടനം
1488182
Wednesday, December 18, 2024 8:12 AM IST
വണ്ണപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വണ്ണപ്പുറം യൂണിറ്റ് പെൻഷൻ ഭവന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിർവഹിച്ചു. കെഎസ്എസ്പിയു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻനായർ ഓഫീസ് ഉദ്ഘാടനം നടത്തി. യൂണിറ്റ് രക്ഷാധികാരി കെ.ആർ. പ്രഭാകരൻ നായരെ സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ടി.കെ. ശിവപ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ആൽബർട്ട് ജോസ്, വണ്ണപ്പുറം പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ രാജീവ് ഭാസ്കരൻ, ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ, സെക്രട്ടറി എ.എൻ. ചന്ദ്രബാബു, ട്രഷറർ ടി. ചെല്ലപ്പൻ, വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ്, എം.ജെ. ലില്ലി തുടങ്ങിയവർ പ്രസംഗിച്ചു.