കഞ്ചാവുമായി സ്ത്രീയടക്കം നാലുപേർ പിടിയിൽ
1488369
Thursday, December 19, 2024 7:38 AM IST
കുമളി: കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 22 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം നാലുപേർ പിടിയിലായി. കന്പം - ഗൂഡല്ലൂർ ബൈപാസ് റോഡിൽ കന്പം സി ഐ പാർഥിപന്റെ നേതൃത്വത്തിലുള്ള പോലീസാണ് കഞ്ചാവു സംഘത്തെ പിടികൂടിയത്.
ഉത്തമപാളയം സ്വദേശിനി ഇലക്കിയ (35), കന്പം കെ.കെ. പെട്ടി സ്വദേശികളായ ദിനേശ് കുമാർ(25), രവികുമാർ (33), കാർ ഡ്രൈവർ ശരവണകുമാർ (34) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ വാടകക്കാറിൽ ബാഗിനുള്ളിൽ നിറച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.