അ​ടി​മാ​ലി: ടൗ​ണി​ലെ ഹോ​ട്ട​ലി​ല്‍നി​ന്നു പ​ണം മോ​ഷ്ടി​ച്ച് ക​ട​ന്ന ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി ജി​നേ​ഷി​നെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ മ​റ്റൊ​രു ഹോ​ട്ട​ലി​ല്‍ ജോ​ലി ചെ​യ്തു വ​രി​കെ ഇ​യാ​ള്‍ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​റി​നാ​യി​രു​ന്നു അ​ടി​മാ​ലി ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ഹോ​ട്ട​ലി​ല്‍നി​ന്നും 33,500 രൂ​പ മോ​ഷ്ടി​ച്ച് ഇ​യാ​ള്‍ ക​ട​ന്നത്. അ​ടി​മാ​ലി സി ​ഐ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം എ​സ്‌​ഐ​മാ​രാ​യ ജി​ബി​ന്‍ തോ​മ​സ്, അ​ബ്ദു​ല്‍ ക​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ഇ​യാ​ള്‍ മു​മ്പും മോ​ഷ​ണ​ക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.