ന്യൂമാൻ കോളജിൽ എൻസിസി ഫെസ്റ്റ് സമാപിച്ചു
1488174
Wednesday, December 18, 2024 8:11 AM IST
തൊടുപുഴ: എൻസിസി കേഡറ്റുകളുടെ വികസനം ലക്ഷ്യമാക്കി 18 കേരള ബറ്റാലിയനുമായി സഹകരിച്ച്, ന്യൂമാൻ കോളജ് എൻസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഫ. എ.ടി. ജോണ്‍ മെമ്മോറിയൽ ഓൾ കേരള ഇന്റർകൊളജിയറ്റ് എൻസിസി ഫെസ്റ്റ്സമാപിച്ചു.
ജില്ലാ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. 18 കേരള കമാൻഡിംഗ് കേണൽ പ്രശാന്ത് നായർ അധ്യക്ഷത വഹിച്ചു. ലഫ്. കേണൽ അനിരുദ്ധ് സിംഗ്, ന്യൂമാൻ കോളജ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, മിനിമോൾ എ. ജോണ്‍, ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി, സുബൈദാർ മേജർ സുഗ്ജീത് സിങ് എന്നിവർ പ്രസംഗിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരം മുൻ സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി ഉദ്ഘാടനം ചെയ്തു. ഗാർഡ് ഓഫ് ഓണർ മത്സരത്തിൽ സെന്റ് തോമസ് കോളേജ് തൃശൂർ ഒന്നാംസ്ഥാനവും സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി രണ്ടാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗം വടംവലിയിൽ ന്യൂമാൻ കോളേജ് ഒന്നാം സ്ഥാനവും നിർമല കോളേജ് മുവാറ്റുപുഴ രണ്ടാം സ്ഥാനവും നേടി .
വനിതാ വിഭാഗത്തിൽ ന്യൂമാൻ കോളജ് ഒന്നാംസ്ഥാനവും സെന്റ് ജോർജ് കോളജ് അരുവിത്തുറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫുട്ബോൾ മത്സരത്തിൽ ടിഎംജെഎം മണിമലക്കുന്നിന് ഒന്നാം സ്ഥാനവും ന്യൂമാൻ കോളജിന് രണ്ടാം സ്ഥാനവും ലഭിച്ചു. സമാപനസമ്മേളനത്തിൽ കേണൽ പ്രശാന്ത് നായർ ജേതാക്കൾക്ക് ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു.