തീപിടിത്തത്തിൽ കട കത്തിനശിച്ചു
1488692
Friday, December 20, 2024 8:01 AM IST
ചെറുതോണി: തങ്കമണിയിൽ പുലർച്ചെയുണ്ടായ തീ പിടിത്തത്തിൽ വ്യാപാരസ്ഥാപനം പൂർണമായും കത്തിനശിച്ചു. കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന വ്യാപാരസ്ഥാപനമാണ് അഗ്നിക്കിരയായത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ തങ്കമണി ടൗണിൽ പത്രവിതരണത്തിനെത്തിയ പാലോലിൽ വിജയനാണ് കടയ്ക്കുള്ളിൽ തീ കത്തുന്നത് ആദ്യം കണ്ടത്.
ഉടനെ സമീപത്ത് താമസിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെയും തുടർന്ന് ഇവർ ഇടുക്കി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ സമീപ സ്ഥാപനങ്ങളിലേക്ക് തീ പടരാതെ വൻദുരന്തം ഒഴിവായി. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ ജോയി പറഞ്ഞു. ജോയിയും മകൻ ലിജോയും ചേർന്നാണ്കട നടത്തിയിരുന്നത്. കടക്കുള്ളിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് സമീപത്തുള്ള കടകൾക്ക് കേടു പറ്റിയിട്ടുണ്ട്. തീപിടത്തത്തിൽ തങ്കമണി പോലീസ് കേസെടുത്തു.