സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കരുണ- പടിഞ്ഞാറേക്കവല റോഡ് തകർന്നു
1488372
Thursday, December 19, 2024 7:38 AM IST
നെടുങ്കണ്ടം: തകര്‍ന്നുകിടക്കുന്ന സെന്റ്് സെബാസ്റ്റ്യന്‍സ് പള്ളി-കരുണ-പടിഞ്ഞാറേക്കവല റോഡ് നന്നാക്കാന്‍ നടപടിയില്ല. അര കിലോമീറ്ററിലധികം ദൂരമുള്ള റോഡിന്റെ പകുതിയോളം ഭാഗം കോണ്‍ക്രീറ്റ് ചെയ്തെങ്കിലും അവശേഷിക്കുന്ന 300 മീറ്ററോളം തകര്‍ന്ന് തരിപ്പണമായ നിലയിലാണ്.
ടൗണിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ പടിഞ്ഞാറേക്കവലയില്നിന്നു സിവില്‍ സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും എത്താന്‍ കഴിയുന്ന ബൈപാസായി ഉപയോഗിക്കാന്‍ കഴിയുന്ന റോഡാണ് തകർന്നുകിടക്കുന്ത്. ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്ന താലൂക്ക് ആശുപത്രിയില്‍ തിരക്കേറുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ രോഗികള്‍ക്കും ആശ്രയമാണ് ഈ റോഡ്.
നിലവില്‍ എതിരേ വരുന്ന വാഹനത്തിന് സൈഡ് നല്കാന് ഇടയില്ലാത്ത രീതിയില്‍ ഇടുങ്ങിയ റോഡാണ് ഇത്. ദൂരം കുറവാണെങ്കിലും വേണ്ടത്ര വീതിയില്ലാത്തതിനാല്‍ നിലവില്‍ ഇരുചക്രവാഹനങ്ങളും ചെറിയ കാറുകളും മാത്രമാണ് ഈ വഴി പ്രയോജനപ്പെടുത്തുന്നത്. 300 മീറ്റര്‍ ഭാഗവും തകര്‍ന്ന നിലയിലാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ടാറിംഗിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് റോഡില്‍ ഇപ്പോഴുള്ളത്. വലിയ കുഴികളും ഓടകളും വെള്ളക്കെട്ടുകളും രൂപപ്പെട്ട റോഡിലൂടെ കാല്‍നടയാത്ര പോലും അസാധ്യമായ സാഹചര്യമാണ്.