സ്വകാര്യ ബസിലും ഓഫർ..! അഞ്ചു രൂപ മുടക്കൂ സർ, വാളാർഡിവരെ യാത്ര ചെയ്യൂ.
1488365
Thursday, December 19, 2024 7:38 AM IST
വണ്ടിപ്പെരിയാർ: ആഘോഷങ്ങൾ എന്തായാലും വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, ഗൃഹോപകരണ വിൽപന ശാലകൾ എന്നിവിടങ്ങളിൽ വമ്പൻ ഇളവുകൾ നൽകുന്നത് പതിവാണ്.എന്നാൽ, ഒരു സ്വകാര്യ ബസ് യാത്രക്കാർക്കായി ഓഫർ പ്രഖ്യാപിച്ചത് ഏറെ കൗതുകം ഉയർത്തുന്നു.
സംഭവം വണ്ടിപ്പെരിയാറ്റിലാണ്. ക്രിസ്മസ് - പുതുവത്സരം പ്രമാണിച്ച് മുബാറക് ബസിലാണ് ഡിസ്കൗണ്ട് യാത്ര. വണ്ടിപ്പെരിയാർ മുതൽ വാളാർഡി ജംഗ്ഷൻ വരെയുള്ള മൂന്ന് കിലോമീറ്റർ യാത്ര ചെയ്യാൻ അഞ്ച് രൂപ മതിയാകും. ജനുവരി 31 വരെയാണ് ഈ ഓഫർ.