വിന്റർ ഫുട്ബോൾ: അമൃതയും വിമലയും ജേതാക്കൾ
1488364
Thursday, December 19, 2024 7:38 AM IST
തൊടുപുഴ: വിമല പബ്ലിക് സ്കൂളിൽ വിന്റർ സോക്കർ എവർ റോളിംഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽനിന്നായി പത്തോളം ടീമുകൾ പങ്കെടുത്തു. സീസണ് വണ്‍ മത്സരത്തിൽ എവർ റോളിംഗ് ട്രോഫിയും 5,001 രൂപയും പെരുന്പാവൂർ അമൃത വിദ്യാലയം കരസ്ഥമാക്കി.
ഫസ്റ്റ് റണ്ണർ അപ്പായ വിമല പബ്ലിക് സ്കൂൾ ടീമിന് 3,001 രൂപയും ട്രോഫിയും ലഭിച്ചു.
വിജയികൾക്ക് പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സിഎംസി ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.