ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
1488689
Friday, December 20, 2024 8:01 AM IST
ചെറുതോണി: രാവിലെ പള്ളിയിലേക്ക് പോയ വീട്ടമ്മയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം. ചേലച്ചുവട് ആയത്തുപാടത്ത് പൗലോസിന്റെ ഭാര്യ എത്സമ്മ (74) ആണ് മരരിച്ചത്. ഇന്നലെ രാവിലെ ആറിന് ചേലച്ചുവട് പെരിയാർവാലി കല്ലുങ്കൽ പടിയിലാണ് അപകടം. ചുരുളി പള്ളിയിലേക്ക് കുർബാനയ്ക്ക് നടന്നു പോവുകയായിരുന്നു.
പെരുമ്പാവൂരിൽനിന്നു ലോഡുകയറ്റാൻ വന്ന ലോറി ഇവരെ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടച്ച് വീണ ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്നു തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മുതലക്കോടം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം 23ന് മൂന്നിന് ചുരുളി സെന്റ് തോമസ് പള്ളിയിൽ.
പരേത രാജാക്കാട് പ്ലാവുവച്ചതിൽ കുടുംബാംഗം. മക്കൾ: സോജൻ, ജൂബി (അല്ലി), ജിസ് (ജർമനി). മരുമക്കൾ: അനിത മച്ചുകുഴിയിൽ (തോക്കുപാറ), മനോജ് കാഞ്ഞിരത്താംകുന്നേൽ (രാജാക്കാട്), സീന കുറ്റിക്കാട്ട് കണ്ണൂർ (ഇരിട്ടി ).