ക്രിസ്മസ് സന്ദേശയാത്ര നടത്തി
1488693
Friday, December 20, 2024 8:01 AM IST
കട്ടപ്പന: സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ക്രിസ്മസ് സന്ദേശ യാത്ര സംഘടിപ്പിച്ചു. "മിസ്റ്റി നൈറ്റ്-2024' എന്ന പേരിൽ നടത്തിയ പരിപാടിയിൽകട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിലെ വിദ്യാർഥികളും ജീവനക്കാരുമടക്കം ആയിരത്തിൽപ്പരം ആളുകൾ പങ്കെടുത്തു.
സെന്റ് ജോൺസ് ഹോസ്പിറ്റലിൽനിന്ന് ആരംഭിച്ച ക്രിസ്മസ് സന്ദേശ യാത്ര കട്ടപ്പന ടൗൺ ചുറ്റി മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ഡീക്കൻ അഖിൽ പത്തിൽ സന്ദേശം നൽകി. സെന്റ് ജോൺസ് ജീവനക്കാരും നഴ്സിംഗ്, ഫാർമസി, പാരാമെഡിക്കൽ സയൻസ് തുടങ്ങിയ ടീമുകൾ പങ്കെടുത്തു. മിനി സ്റ്റേഡിയത്തിൽ നടന്ന ഫ്ലാഷ് മോബിൽ സ്റ്റാഫ് നഴ്സുമാരും കോളജുകളിലെ കുട്ടികളും പങ്കെടുത്തു.
ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ, ജനറൽ മാനേജർ ജേക്കബ് കോര, ഫാർമസി കോളജ് പ്രിൽസിപ്പൽ ഡോ. രാജ പാണ്ടി, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ആൻമേരി ലൂയിസ്, ഡപ്യൂട്ടി മാനേജർ ജിജോ വർഗീസ്, കോ-ഒാർഡിനേറ്റർ ജോസ് വർഗീസ് എന്നിവർ നേതൃത്വം നൽകി.