മലങ്കര ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്ത് വാഹനം പൊളിച്ചതിന്റെ അവശിഷ്ടം തള്ളി
1488183
Wednesday, December 18, 2024 8:12 AM IST
കാഞ്ഞാർ: മലങ്കര ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്ത് വാഹനം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ.ഡാമിൽ വെള്ളം നിറച്ചാൽ ഇവയെല്ലാം ജലാശയത്തിലെത്തും. കാഞ്ഞാർ പന്പ് ഹൗസിന് പിന്നിലായാണ് അജൈവ പാഴ് വസ്തുക്കൾ തള്ളിയത്.സർക്കാരും തദ്ദേശസ്ഥാപനങ്ങളും മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങൾ ഉൗർജിതമായി നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം പ്രവൃത്തികൾ.
തെർമോകോൾ അടക്കമുള്ള പാഴ്വസ്തുക്കളും നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യവ്യക്തി ഇവിടെ ബസ് പൊളിച്ചിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളാണ് ജലാശയത്തിൽ തള്ളിയതെന്നാണ് സമീപവാസികൾ പറയുന്നത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയാണിത്. വെള്ളിയാമറ്റം പഞ്ചായത്തിലുൾപ്പെട്ട സ്ഥലമാണിത്. പഞ്ചായത്തിന്റെ ജല വെള്ള പദ്ധതിയുടെ പന്പ് ഹൗസും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.