ദന്പതീ സെമിനാർ നടത്തി
1488176
Wednesday, December 18, 2024 8:11 AM IST
അറക്കുളം: സെന്റ് മേരീസ് പുത്തൻപള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാരിഷ് ഹാളിൽ ദന്പതീ സെമിനാർ നടത്തി. വികാരി ഫാ. മൈക്കിൾ കിഴക്കേപ്പറന്പിൽ അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ആൻസി ജോർജ് ക്ലാസ് നയിച്ചു.
അസി. വികാരി ഫാ. ജോർജ് തറപ്പേൽ, ജനറൽ കണ്‍വീനർ കുരുവിള ജേക്കബ്, ജോഷി തുരുത്തിക്കര, ബേബി ഐക്കരമറ്റം, ജോയി കുളത്തിനാൽ, ജോമോൻ മൈലാടൂർ, ഷിബു കുളത്തിനാൽ, ജോബിൻ മുണ്ടാട്ടുചുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.