എട്ടു തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
1538447
Monday, March 31, 2025 11:51 PM IST
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഉള്‍പ്പെടെ എട്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം. ഇതോടെ ജില്ലയിലെ 38 തദ്ദേശ സ്ഥാപനങ്ങളുടെ 2025-2026 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളില്‍ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച ആദ്യ ജില്ലാ പഞ്ചായത്താണ് ആലപ്പുഴ.
2024-2025 വാര്‍ഷിക പദ്ധതി വിഹിത വിനിയോഗത്തില്‍ 79.96 ശതമാനം ചെലവഴിച്ച ആലപ്പുഴ ജില്ല സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്താണ്. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ കായികമേഖലയെ മെച്ചപ്പെടുത്തുന്നതിന് കുട്ടികള്‍ക്കായി സ്പോര്‍ട്സാണ് ലഹരി പദ്ധതിയും പാലിയേറ്റീവ് കെയര്‍ മേഖലയില്‍ കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ആര്. റിയാസ് അധ്യക്ഷനായി. ആസൂത്രണസമിതി അംഗങ്ങളായ ബിനു ഐസക് രാജു, വി. ഉത്തമന്, ബിനിത പ്രമോദ്, ഡി.പി. മധു, രജനി ജയദേവ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.