കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും യുഡിഎഫ് ധർണ അഞ്ചിന്
1538438
Monday, March 31, 2025 11:51 PM IST
കുട്ടനാട്: പഞ്ചായത്തുകളുടെ പദ്ധതി പണം വെട്ടിച്ചുരുക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് അഞ്ചിന് എല്ലാ പഞ്ചായത്തുകളുടെ മുന്നിലും ധർണ സംഘടിപ്പിക്കും. പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതുമൂലം ഗ്രാമീണ ജനങ്ങൾക്കു ലഭിക്കേണ്ട നിരവധി സേവനങ്ങളാണ് ഉപേക്ഷിക്കേണ്ടിവരുന്നത്. എന്നാൽ, വീട്ടുകരവും നികുതികളും സർ ചാർജാർജുകൾ, സെസ് എന്നിവയുടെ വർധനവും പിരിവും സർക്കാർ കർക്കശമായി ഈടാക്കുകയും ചെയ്യുന്നു.
ജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾക്ക് പണം അനുവദിക്കാത്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധക്കാൻ കുട്ടനാട്ടിലെ 13 പഞ്ചായത്തു പടിക്കലും ധർണ സംഘടിപ്പിക്കുമെന്ന് യുഡി എഫ് കുട്ടനാട് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പറഞ്ഞു.
നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അധ്യക്ഷനായി. കൺവീനർ തങ്കച്ചൻ വാഴച്ചിറ, ഡിസിസി ഭാരവാഹികളായ കെ. ഗോപകുമാർ, ജെ.ടി. റാംസെ, പ്രതാപൻ പറവേലി, പ്രമോദ് ചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം, തോമസുകുട്ടി മാത്യു, ജോസ് കോയിപ്പള്ളി, പ്രകാശ് പനവേലി, നൈനാൻ തോമസ് മുളപ്പാമഠം, കെ.പി. സുരേഷ്, ജോണി പുതിയിടം, സജിമോൻ, പ്രദീപ് കൈനകരി, സിബി മൂലംകുന്നം, നവീൻ കൈനകരി എന്നിവർ പ്രസംഗിച്ചു.