ഇലമ്പനം തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
1538445
Monday, March 31, 2025 11:51 PM IST
മാന്നാർ: കാർഷിക പ്രധാന്യമുള്ള ഭൂപ്രദേശമായ മാന്നാർ പഞ്ചായത്തിലെ ഒന്ന്, രണ്ട്. മൂന്ന്, നാല് വാർഡുകളിലൂടെ ഒഴുകുന്ന ഇലമ്പനം തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നവീകരണപ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മാന്നാർ കുരട്ടിശേരി വില്ലേജുകളിൽ ഉൾപ്പെട്ട വാഴത്താറ്, നാലുതോട്, കണ്ടങ്കരി, കുടവെള്ളാരി എ, കുടവെള്ളാരി ബി., ഇടപുഞ്ച കിഴക്ക്, ഇടപുഞ്ച പടിഞ്ഞാറ്, അരിയോടിച്ചാൽ തുടങ്ങിയ എട്ടു പാടശേഖരങ്ങളിലെ ഏകദേശം 1500 ഏക്കർ കൃഷിക്ക് ഇലമ്പനം തോട്ടിൽനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നൗഷാദ്, ചെങ്ങന്നൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സ്സി. എൻജിനിയർ എ.ഐ. സീന തുടങ്ങിയവർ പ്രസംഗിച്ചു.