ചെങ്ങന്നൂരിൽ ചരക്കുവാഹനം റെയിൽവേ അടിപ്പാതയിൽ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു
1537898
Sunday, March 30, 2025 5:48 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ പേരിശേരി റെയിൽവേ അടിപ്പാതയിൽ ഇന്നലെ രാവിലെ ചരക്ക് വാഹനം കുടുങ്ങി. മാവേലിക്കരയിൽനിന്ന് ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന ചരക്ക് വാഹനമാണ് ഇന്നലെ രാവിലെ 10.30ന് അടിപ്പാതയിൽ കുടുങ്ങിയത്. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു.
രോഗിയുമായി വന്ന ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ പേരിശേരി കുരിശടി വരെ നീണ്ടനിരയായി കാത്തുകിടന്നു. പിന്നീട് ആംബുലൻസ് മറ്റൊരു വഴി തിരിച്ചുവിടുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ ടയറിലെ കാറ്റ് കുറച്ച ശേഷം ഡ്രൈവർ വാഹനം പിന്നോട്ടെടുത്ത് ഇറക്കുകയായിരുന്നു. അതേസമയം, ഒരു മണിക്കൂറിലേറെ ഗതാഗത തടസമുണ്ടായിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. റെയിൽവേ അടിപ്പാതയിൽ വണ്ടി കുടിങ്ങിയ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയു ന്നു.