റവ.ഡോ. ടെഡി സി. കാഞ്ഞൂപ്പറമ്പില്‍ എസ്ബി കോളജ് പ്രിന്‍സിപ്പല്‍
1537895
Sunday, March 30, 2025 5:48 AM IST
ചങ്ങനാശേരി: സെന്റ് ബര്‍ക്കുമാന്‍സ് കോളജിനെ നയിക്കാന്‍ പുതിയ നേതൃനിര. നൂറ്റാണ്ടിന്റെ ചരിത്രമുള്ള കോളജിന്റെ പതിനെട്ടാമത് പ്രിന്‍സിപ്പലായി ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ റവ.ഡോ. ടെഡി സി. അന്തപ്പായി കാഞ്ഞൂപ്പറമ്പില്‍ ഏപ്രില്‍ ഒന്നിനു ചുമതലയേൽക്കും.
പ്രിന്‍സിപ്പല്‍ പദവിയില്‍ നാലു വര്‍ഷക്കാലത്തെ സേവനം പൂര്‍ത്തിയാക്കിയ ഫാ. റെജി പി. കുര്യന് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
ഇംഗ്ലീഷ് വിഭാഗം അധ്യാപകന് ഫാ. ജോസ് ജേക്കബ് മുല്ലക്കരിയില്‍, എംബിഎ വിഭാഗം അധ്യാപകന് ഡോ. സിബി ജോസഫ് കെ., ബോട്ടണി വിഭാഗം അധ്യാപകന് ഡോ. കെ.വി. ജോമോന് എന്നിവരെ വൈസ് പ്രിന്‍സിപ്പല്‍മാരായും നിയമിച്ചു.
പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുന്ന സെന്റ് ബര്‍ക്കുമാന്‍സ് കോളജിന് പുതുനേതൃത്വം കരുത്താകുമെന്ന് കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് പറഞ്ഞു.