നെഹ്റുട്രോഫിയില്‍ മുത്തമിടാന്‍ ചങ്ങനാശേരി ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനില്‍
1537894
Sunday, March 30, 2025 5:48 AM IST
ചങ്ങനാശേരി: നെഹ്റുട്രോഫി മത്സരവള്ളംകളിയില്‍ ആദ്യമായി പങ്കെടുത്തു സിബിഎല്‍ എന്ന ചരിത്രനേട്ടം കൈവരിച്ച ചങ്ങനാശേരി ബോട്ട്ക്ലബ് പുന്നമടയില്‍ നടക്കുന്ന 71-ാമത് നെഹ്റുടോഫിയില് ജേതാവുക എന്ന ലക്ഷ്യവുമായി ജലരാജാവ് ചമ്പക്കുളം ചുണ്ടന്വള്ളവുമായി ധാരണയായി. 2025 സീസണില്‍ നടക്കുന്ന നെഹ്റുട്രോഫി മത്സരത്തിലും തുടര്‍ന്നുള്ള സിബിഎല്‍ മത്സരങ്ങളിലും ചമ്പക്കുളം ചുണ്ടനില്‍ മത്സരിക്കാനാണ് ധാരണയായത്.
ലഹരിക്കെതിരെ കായിക ലഹരിയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് പ്രധാനലക്ഷ്യം. കായികക്ഷമത കോച്ചിംഗ് ഉടന്‍ ആരംഭിക്കും. ട്രെയിനിംഗില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 94958 20289 എന്ന നമ്പരിലേക്ക് ബന്ധപ്പെടേണ്ടതാണെന്ന് ക്യാപ്റ്റന്‍ സണ്ണി തോമസ് ഇടിമണ്ണിക്കല്‍ അറിയിച്ചു.
ചമ്പക്കുളം ചുണ്ടന്റെ വള്ളപ്പുരയില്‍ നടന്ന ചടങ്ങില്‍ രണ്ടുകൂട്ടരും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ചങ്ങനാശേരി 90.8 റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തിലാണ് ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍. ക്ലബിനുവേണ്ടി ക്യാപ്റ്റന്‍ സണ്ണി തോമസ് ഇടിമണ്ണിക്കല്‍, റേഡിയോ മീഡിയ വില്ലേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം, സിബിസി കമ്മിറ്റി അംഗങ്ങളായ ജയിംസ് കല്ലുപാത്ര, തോമസ് കൊടുപ്പുന്നക്കളം, വിനു ജോബ്, എബി വര്‍ഗീസ്, സന്തോഷ് എസ്, ബിനീഷ് തോമസ്, രമേശ് കുമാര്‍ സി, ആര്‍ട്ടിസ്റ്റ് ദാസ്, ഫിലിപ്പ് മരങ്ങാട്ട്, കെ.ബി. കൊച്ചുമോന്, ജിനു ജോസഫ് എന്നിവരും ചമ്പക്കുളം വള്ളക്കമ്മിറ്റി അംഗങ്ങളായ മാത്യു ജോസഫ് മാപ്പിളശേരി, സി.ടി. തോമസ് കാച്ചാകൊടം, കുഞ്ചപ്പന്‍ മുണ്ടക്കല്‍, ബെന്‍സി തുരുത്തയില്, സജി അയ്യംകരി, മോന്‍സ് കരിയമ്പള്ളി, ഷിബു ഏബ്രഹാം വല്ലയില്‍, ശരത് കുമാര്‍ പുത്തന്‍പറമ്പ്, തങ്കച്ചന് ഐക്കരക്കളം എന്നിവരും പങ്കെടുത്തു.