താമരപ്പള്ളിപ്പടി-അട്ടക്കുഴി റോഡ് അപകടക്കെണിയായി
1538443
Monday, March 31, 2025 11:51 PM IST
ചെങ്ങന്നൂര്‍: തിരുവന് വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന താമരപ്പള്ളിപ്പടി - അട്ടക്കുഴി കളീയ്ക്കല്പ്പടി റോഡ് സഞ്ചാരയോഗ്യ മാക്ക ണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡും പാണ്ടനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡും അതിര്‍ത്തി പങ്കിടുന്ന അര കിലോമീറ്ററിലധികം വരുന്ന റോഡ് മാസങ്ങളായി തകര്‍ന്നു കിട ക്കുകയാണ്. ഇതില്‍ 80 ശതമാനത്തോളം ഭാഗം തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്റെ പരിധിയിലാണ്.
നാട്ടുകാരുടെ തുടര്‍ച്ചയായ പരാതികളെത്തുടര്‍ന്ന് താമരപ്പള്ളിപ്പടി മുതല്‍ 130 മീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് ചെയ്തെങ്കിലും ആറു മീറ്ററോളം വീതിയുള്ള റോഡില്‍ മൂന്നുമീറ്റര്‍ വീതിയില്‍ മാത്രമാണ് കോണ്‍ക്രീറ്റ് പാകിയത്. റോഡിന്റെ ഇരുവശങ്ങളിലും മണ്ണുനിറച്ച് ഉയര്‍ത്തേണ്ടതുണ്ട്. ഏകദേശം അരയടിയോളം ഉയര്‍ത്തിയാല്‍ മാത്രമേ എതിര്‍വശത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാധിക്കൂ.
ശാസ്ത്രീയമല്ലാത്ത റോഡ് നിര്‍മാണം കാരണം ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഫണ്ടിന്റെ കുറവാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
കൂടാതെ, ഈ ഭാഗത്ത് വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ല എന്നു കാണിച്ച് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. കാല്‍നടയാത്രക്കാര്‍ക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ജോലി കഴിഞ്ഞ് വരുന്നവര്‍ തകര്‍ന്ന റോഡിലൂടെ വെളിച്ചമില്ലാതെ വീട്ടിലെത്താന്‍ വളരെയധികം ബുദ്ധിമുട്ടുന്നു. റോഡിന്റെ ഇരുവശങ്ങളിലെയും പണികള്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.