പകൽപ്പൂരത്തിനിടെ യുവാക്കൾ തമ്മിൽ വാക്കേറ്റം: പോലീസ് ലാത്തിവീശി
1538689
Tuesday, April 1, 2025 11:05 PM IST
അമ്പലപ്പുഴ: പകൽപ്പൂരത്തിനിടെ യുവാക്കൾ തമ്മിൽ വാക്കേറ്റം. പോലീസ് ലാത്തി വീശി. അമ്പലപ്പുഴ കാക്കാഴം പള്ളിക്കാവ് ക്ഷേത്രത്തിലെ പകൽപ്പൂരത്തിനിടെ ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായത്. നിരവധി വർണലൈറ്റുകളും ശബ്ദ വിധാനങ്ങളുമൊരുക്കിയ ഡിജെ വാഹനം പകൽപ്പൂരത്തിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു.
തീരദേശ റോഡിലൂടെ എത്തിയ വാഹനത്തെ നിരവധി പേർ അനുഗമിച്ചിരുന്നു. വാഹനം നിർത്തിയിട്ടശേഷം തുള്ളണമെന്നാവശ്യപ്പെട്ട് ഒരു സംഘം എത്തിയത് മറുവിഭാഗം എതിർത്തതാണ് തർക്കത്തിനു കാരണമായത്. തർക്കം സംഘർഷത്തിന്റെ വക്കിലെത്തിയതോടെയാണ് പോലീസ് ലാത്തി വീശിയത്. സംഭവത്തിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലന്നും പോലീസ് പറഞ്ഞു.