സ്കൂളിൽ ഔഷധ സസ്യത്തോട്ടം
1538692
Tuesday, April 1, 2025 11:05 PM IST
മാന്നാർ: കുരട്ടിക്കാട് ഈസ്റ്റ് വെൽഫയർ എൽപി സ്കൂളിൽ സംസ്ഥാന ഔഷധ സസ്യബോർഡിന്റെ ധനസഹായത്തോടെ ഔഷധ സസ്യോദ്യാനം നിർമിച്ചു. സംസ്ഥാന ഔഷധ സസ്യ ബോർഡ് എക്സിക്യൂട്ടീവ് അംഗം ഡോ. പ്രിയ ദേവദത്ത് ആര്യവേപ്പിന്റെ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
സലിം പടിപ്പുരയ്ക്കൽ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രഥമധ്യാപിക കെ. എൻ. ഉമാറാണി, പി.എ. അൻവർ, എസ്. ശ്യാമ, കെ.ജെ. ജ്യോതിമോൾ, ആർ. ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കറ്റാർവാഴ, ആടലോടകം, ദശപുഷ്പങ്ങൾ തുടങ്ങി അറുപതോളം തൈകൾ കുട്ടികൾക്ക് കണ്ടറിയാനായി സ്കൂളിലെ സസ്യോദ്യാനത്തിലുണ്ട്.