ചങ്ങനാശേരിയിൽ സംയുക്ത കുരിശിന്റെ വഴി ഏപ്രിൽ നാലിന്
1537891
Sunday, March 30, 2025 5:48 AM IST
ചങ്ങനാശേരി: അതിരൂപതയിലെ ചങ്ങനാശേരി, തുരുത്തി, കുറുമ്പനാടം, തൃക്കൊടിത്താനം ഫൊറോനകളിലെ എല്ലാ ഇടവകകളുടെയും നേതൃത്വത്തിൽ ഏപ്രിൽ നാലിന് നടക്കുന്ന സംയുക്ത കുരിശിന്റെ വഴിക്ക് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നേതൃത്വം നൽകും. പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ രാത്രി ഏഴിന് സംയുക്ത കുരിശിന്റെ വഴി എത്തിച്ചേരുന്പോൾ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സമാപന ആശീർവാദവും സന്ദേശവും നൽകും.
വൈകുന്നേരം നാലിന് മാമ്മൂട് പള്ളിയിൽ മുഖ്യ വികാരി ജനറാൾ മോൺ.ആന്റണി എത്തയ്ക്കാട്ടിന്റെയും ഇടവക വികാരി ഫാ. മോർളി കൈതപ്പറമ്പിലിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന കുരിശിന്റെ വഴിയിൽ 4.15ന് മാമ്മൂട് ജംഗ്ഷനിൽ വച്ച് മാന്നില പള്ളിയിൽ നിന്നുള്ളവരും പങ്കുചേരും. നാലിന് മാടപ്പള്ളി പള്ളിയിൽ നിന്നുമാരംഭിക്കുന്ന കുരിശിന്റെ വഴി 4.30ന് നടയ്ക്കപ്പാടത്തുവച്ച് സംഗമിക്കും.
4.30ന് കുറുമ്പനാടം ഫൊറോനാ പള്ളിയിൽനിന്ന് ഫൊറോനാ വികാരി റവ.ഡോ. ചെറിയാൻ കറുകപ്പറമ്പിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കുരിശിന്റെ വഴിയിൽ കുറുമ്പനാടം, കുറുമ്പനാടം അസംപ്ഷൻ, ഇരവുചിറ, രാജമറ്റം, തോട്ടയ്ക്കാട് പള്ളികളിൽനിന്നുള്ളവർ ഒത്തുചേർന്ന് അഞ്ചിന് പെരുമ്പനച്ചിയിൽവച്ച് കൂടിച്ചേരും.
തൃക്കൊടിത്താനം ഫൊറോനാ പള്ളിയിൽ വൈകുന്നേരം നാലിന് ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കുരിശിന്റെ വഴി 4.30ന് മുണ്ടുപാലം പള്ളിയിൽവന്ന് അഞ്ചിന് തെങ്ങണയിൽ വച്ച് കൂടിച്ചേരും. 5.30ന് വെരൂർ പള്ളിക്കൽ വച്ച് വെരൂർ ഇടവകാംഗങ്ങളും കുരിശിന്റെ വഴിയിൽ അണിചേരും.
5.15ന് കൊടിനാട്ടുകുന്നുപള്ളിയിൽ കൊടിനാട്ടുകുന്ന്, നാലുകോടി, പായിപ്പാട്, ചാഞ്ഞോടി, കുന്നന്താനം പള്ളികളിൽനിന്നുള്ളവർ ഒത്തുചേർന്ന് കുരിശിന്റെ വഴി ആരംഭിച്ച് 5.45ന് മടുക്കംമൂട്ടിൽവച്ച് ഒത്തുചേരും.
5.30ന് ചീരഞ്ചിറ പള്ളിയിൽനിന്നാരംഭിക്കുന്ന കുരിശിന്റെ വഴി ആറിന് വലിയകുളത്തും 5.30ന് ഇത്തിത്താനം, വടക്കേക്കര പള്ളികളിൽനിന്നും 6.15ന് ചെത്തിപ്പുഴ പള്ളിയിൽനിന്നും ആരംഭിക്കുന്ന കുരിശിന്റെ വഴികൾ 6.30ന് കുരിശുംമൂട്ടിൽ വച്ച് സംഗമിക്കും.
ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിൽ വൈകുന്നേരം അഞ്ചിനാരംഭിക്കുന്ന കുരിശിന്റെ വഴിക്ക് കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കലും അസിസ്റ്റന്റ് വികാരിമാരും നേതൃത്വം നൽകും.
5.30ന് ബോട്ട് ജെട്ടിയിൽ എത്തുമ്പോൾ പുഴുവാത് സെന്റ് തോമസ് പള്ളി, മനയ്ക്കച്ചിറ സെന്റ് ജോസഫ്, വെട്ടിത്തുരുത്ത് സെന്റ് ആന്റണീസ് പള്ളികളിൽനിന്നുള്ള കുരിശിന്റെ വഴികൾ കൂടിച്ചേരും. 5.40ന് വണ്ടിപ്പേട്ടയിലെത്തുമ്പോൾ പറാൽ, കുമരങ്കേരി പള്ളികളിൽനിന്നുള്ളവരും ഒത്തുചേരും. ആറിന് സെൻട്രൽ ജംഗ്ഷനിൽ എത്തുമ്പോൾ മതുമൂല ഗത്സെമനി, സെന്റ് മേരീസ് വാഴപ്പള്ളി പടിഞ്ഞാറ്, സെന്റ് ആന്റണീസ് പെരുന്ന എന്നീ പള്ളികളിൽ നിന്നുള്ളവർ കൂടിച്ചേരും.
6.30ന് റെയിൽവേ ബൈപാസ് ജംഗ്ഷനിലെത്തുമ്പോൾ മുത്തൂർ, ളായിക്കാട് സെന്റ് ജോസഫ്, ഫാത്തിമാപുരം ഫാത്തിമമാതാ പള്ളികളിൽനിന്നുള്ള കുരിശിന്റെ വഴികളും സംഗമിക്കും.
തുരുത്തി ഫൊറോന പള്ളിയിൽനിന്ന് ഫൊറോന വികാരി ഫാ. ജോസഫ് വരിക്കപ്പള്ളിയുടെയും ഫൊറോനയിലെ വിവിധ പള്ളികളിലെ വികാരിമാരുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന കുരിശിന്റെ വഴി 6.30ന് റെയിൽവേ ബൈപാസ് ജംഗ്ഷനിലെത്തും.
റെയിൽവേ ബൈപാസ് ജംഗ്ഷനിൽനിന്ന് ചങ്ങനാശേരി, തുരുത്തി ഫൊറോനകളുടെ സംയുക്ത കുരിശിന്റെ വഴിക്ക് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നേതൃത്വം നൽകും. വികാരി ജനറാൾമാരായ മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാകോണിൽ, മോൺ. സോണി തെക്കേക്കര, ചാൻസിലർ റവ.ഫാ. ജോർജ് പുതുമനമൂഴിയിൽ, അതിരൂപത പ്രോക്യുറേറ്റർ ഫാ. ആന്റണി മാളേയ്ക്കൽ, അതിരൂപതയിലെ വിവിധ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാർ എന്നിവർ പങ്കുചേരും. കുരിശിന്റെ വഴികൾ ഏഴിന് പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിലെത്തിച്ചേരും. തുടർന്ന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സമാപന സന്ദേശവും ആശീർവാദവും നൽകും.