ശ്രാദ്ധപ്പെരുന്നാളിനു കൊടിയേറി
1538104
Sunday, March 30, 2025 11:41 PM IST
ചെങ്ങന്നൂർ: പേരിശേരി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന അപ്പുപ്പന്റെ ശ്രാദ്ധപ്പെരുന്നാളിനു ഭക്തിനിർഭരമായ തുടക്കം. കൊടിയേറ്റു കർമം ഫാ. കോരിത് ചെറിയാൻ, ഫാ. രഞ്ജൻ ടി. ജോൺ എന്നിവരുടെ കാർമികത്വത്തിൽ നടന്നു. നാല്, അഞ്ച് തീയതികളിലാണ് പ്രധാന പെരുന്നാൾ. നാലിന് വൈകിട്ട് ആറിന് സന്ധ്യാനമസ്കാരത്തെത്തുടർന്ന് പ്രദക്ഷിണവും ആശീർവാദവും അഞ്ചിന് രാവിലെ ഏഴിന് പ്രഭാതനമസ്കാരം, വിശുദ്ധ കുർബാന -മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ്.