14 വയസുകാരനു നേരേ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം; അയല്‍വാസി റിമാന്‍ഡില്‍
1538099
Sunday, March 30, 2025 11:41 PM IST
ചേര്‍ത്തല: പതിനാലു വയസുകാരനുനേരേ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അയല്‍വാസി റിമാന്‍ഡില്‍. ചേര്‍ത്തല നഗരസഭ ഒന്നാം വാര്‍ഡ് പുളിത്താഴെ വീട്ടില്‍ അനീഷ് (47) ആണ് പിടിയിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെത്തുടര്ന്നു ആളുകളില്‍ നിന്നകന്നുകഴിഞ്ഞിരുന്ന കുട്ടി സ്കൂളില്‍ നടത്തിയ കൗണ്‍സലിംഗിലാണ് പീഡനവിവരം അറിയിച്ചത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരം കൈമാറുകയായിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയാണ് അനീഷിനെ പിടികൂടിയത്. പോക്സോ പ്രകാരമുള്ള കേസാണ് എടുത്തിരിക്കുന്നത്.