ആശാപ്രവര്‍ത്തകര്‍ മുടിമുറിച്ച് പ്രതിഷേധിച്ചു
1538437
Monday, March 31, 2025 11:51 PM IST
എടത്വ: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലവടിയില്‍ ആശാ പ്രവര്‍ത്തകര്‍ മുടിമുറിച്ച് പ്രതിഷേധിച്ചു. തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിലാണ് ആശാ പ്രവര്‍ത്തകര്‍ മുടിമുറിച്ച് പ്രതിഷേധിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയേറ്റിനു മുന്നില്‍ ഉപവസിക്കുന്ന ആശാ പ്രവര്‍ത്തകര്‍ മുടിമുറിച്ച് സമരം ശക്തമാക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.
ഇതിനു പിന്തുണ പ്രഖ്യാപിച്ചാണ് തലവടി പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലും പ്രതിഷേധം അരങ്ങേറിയത്. 17 ആശാവര്‍ക്കര്‍മാരാണ് തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിലെത്തി മുടി മുറിച്ചത്. ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് തലവടി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാര്‍ പിഷാരത്ത് ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ഇന്ദിര അനില്‍കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ സുജ തോമസ്, പ്രസിഡന്റ് സ്നേഹമ്മ സാബു, വൈസ് പ്രസിഡന്റ് സതി വിനോദ്, ആശ പ്രസാദ്, ശ്യാമള പൊന്നപ്പന്, കൊച്ചുമോള് സജി, ജ്യോതി പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.