ജാലവിദ്യകളുമായി മജീഷ്യൻ സാമ്രാജ് അഭയകേന്ദ്രത്തിൽ
1538444
Monday, March 31, 2025 11:51 PM IST
ഹരിപ്പാട്: ജാലവിദ്യകളുമായി മജീഷ്യൻ സാമ്രാജ് ആയപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിലെത്തി ജാലവിദ്യകൾ അവതരിപ്പിച്ചു. മായാജാലത്തിലൂടെ ഫ്രൂട്ട്സുകൾ അന്തരീക്ഷത്തിൽനിന്ന് എടുത്ത് അന്തേവാസികൾക്കും കാണികൾക്കും സമ്മാനിച്ചു. മെന്റലിസത്തിലൂടെ അവിസ്മരണീയമായ കാഴ്ചകളും ഒരുക്കി. ലക്ഷക്കണക്കിന് രൂപ പ്രതിഫലമായി സ്റ്റേജ് ഷോ നടത്തുന്ന മജീഷ്യൻ സാമ്രാജ് ഗാന്ധിഭവനിൽ ഒരുക്കിയ ചെറിയ വേദിയിൽ എത്തിയപ്പോൾ അന്തേവാസികളുടെ മുഖത്തുള്ള പുഞ്ചിരിയാണ് എനിക്ക് ഏറ്റവും വലിയ വേദിയെന്ന് സാമ്രാജ് പറഞ്ഞു.
ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജി. രവീന്ദ്രൻപിള്ള, പ്രണവം ശ്രീകുമാർ, അഭിലാഷ് ഭാർഗവൻ, അബ്ബാ മോഹൻ, അജിത്ത് കൃപ, ഹരികുമാർ എന്നിവർ ചേർന്ന് സാമ്രാജിന് ആദരവ് സമ്മാനിച്ചു.