അറക്കാൻ എത്തിച്ച പോത്ത് വിരണ്ടോടി
1538441
Monday, March 31, 2025 11:51 PM IST
അമ്പലപ്പുഴ: അറക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. ജനം മണിക്കൂറുകളോളം മുൾമുനയിൽ. വളഞ്ഞവഴിയിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ചെറിയ പെരുന്നാളിന്റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽനിന്ന് വിരണ്ടോടുകയായിരുന്നു.
ഈ സമയം ഇറച്ചിക്കടയ്ക്കു മുന്നിലും വളഞ്ഞവഴി ജംഗ്ഷനിലുമായി നൂറുകണക്കിന് പേരുണ്ടായിരുന്നു. പോത്ത് വിരണ്ടോടിയതോടെ നാട്ടുകാരും ചിതറിയോടി. റോഡരികിലുണ്ടായിരുന്ന നിരവധി ഇരുചക്രവാഹനങ്ങളും പോത്ത് തകർത്തു. ഒടുവിൽ മണിക്കൂറുകൾക്കു ശേഷം സമീപത്തെ സർവീസ് സ്റ്റേഷന്റെ വാട്ടർ ടാങ്കിൽ വീണ പോത്തിനെ പിടികൂടുകയായിരുന്നു.