ദേശീയ സാങ്കേതിക ശില്പശാല
1538442
Monday, March 31, 2025 11:51 PM IST
ചെങ്ങന്നൂര്‍: ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജില്‍ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക ഗവേഷണ ദ്വിദിന ശില്പശാല എന്‍സിഐസിഎസ്ടി-2025 മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. നിര്‍മിതബുദ്ധി, സൈബര്‍ സുരക്ഷ, മെഷീന് ലേണിംഗ് തുടങ്ങിയ മേഖലകളിലെ പുതിയ തിരിച്ചറിവുകളും നവീന സാങ്കേതിക വികസനങ്ങളും ശില്പശാലയില് അവതരിപ്പിക്കും.
വിദ്യാര്‍ഥികള്‍, ഗവേഷകര്‍, വ്യവസായ വിദഗ്ധര്‍ എന്നിവര്‍ക്ക് ടെക് ഡെമോകളും ഗവേഷണ പ്രബന്ധ അവതരണങ്ങളും വിദഗ്ധ സെഷനുകളും വഴി അറിവ് പങ്കിടാന്‍ ശില്പശാലയില് അവസരമുണ്ട്. പുതിയ എഐ ട്രെന്‍ഡുകള്‍, ഡാറ്റാ അനലിറ്റിക്സ്, സൈബര്‍ ഭീഷണികള്‍ എന്നിവയിലും വിശദമായ ചര്‍ച്ചകള്‍ നടക്കും. സാങ്കേതിക വിദ്യയുടെ ഭാവി ദിശ മനസിലാക്കാനും പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് വികസിപ്പിക്കാനും ശില്പശാല സഹായമാകും. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ.വി എ അരുണ്‍കുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ഹരി, കോളജ് ഡീന്‍ ഡോ. മഞ്ജു എസ് നായര്‍, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. ഷാനവാസ്, പിടിഎ വൈസ് പ്രസിഡന്റ് എബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.