കാവാലം പള്ളിയറക്കാവ് ക്ഷേത്രത്തിൽ തിരുവുത്സവം
1538691
Tuesday, April 1, 2025 11:05 PM IST
മങ്കൊമ്പ്: കാവാലം മേജർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ഒമ്പതിനും 9.30നും മധ്യേ തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി കൃഷ്ണപ്രസാദ് എമ്പ്രാന്തിരിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്.
രാത്രി ഏഴിന് സംഗീതസദസ്, നൃത്തനൃത്യങ്ങൾ, 8.30ന് കാവാലം സതീഷ് കുമാർ നയിക്കുന്ന കീർത്തന ലഹരി. നാളെ രാത്രി ഏഴിന് ഭരതനാട്യം, തിരുവാതിരകളി, ഒമ്പതിന് കൊടിക്കീഴിൽ വിളക്ക്. അഞ്ചിന് രാത്രി ഏഴിന് ഓട്ടൻതുള്ളൽ, ആറിന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, 9.30ന് കഥകളി. ഏഴിന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 7.30ന് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, 8.30ന് നൃത്തനൃത്യങ്ങൾ.
ഏഴാം ഉത്സമായ എട്ടിന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 7.30ന് നാടൻപാട്ട്. ഒമ്പതിന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, വൈകിട്ട് നാലിന് വേലകളി, ഏഴിന് സേവ, തിരുമുമ്പിൽ വേല, രാത്രി ഒമ്പതിന് നാടകം. പത്തിന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, 11.30ന് പള്ളിവേട്ട.
പത്താം ഉത്സവമായ 11ന് രാവിലെ കൊടിയിറക്കിനുശേഷം 11ന് ആറാട്ട് പുറപ്പാട്, 11.30ന് ഭക്തിഗാനമേള, വൈകിട്ട് 3.30ന് ആറാട്ടു വരവ്, കാഞ്ഞിലശേരി വിനോദ് മാരാരുടെ പ്രമാണത്തിൽ നാല്പതിലേറെ കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം, കാവാലം ബി. ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരകച്ചേരി, അഞ്ചിന് ആറാട്ടു പ്രദക്ഷിണം, വലിയ കാണിക്ക, രാത്രി 7.30ന് നാടൻപാട്ട്.